കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ നേതൃ പരിശീലന ക്യാമ്പ് തുടങ്ങി
കുറ്റിപ്പുറം: കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച നേതൃ പരിശീലന ക്യാമ്പ്ന് മൂടാൽ പെരുമ്പറമ്പ് വി.പി. ഗാർഡനിൽ തുടക്കമായി. സഫല
ബോധനം സമർപ്പിത മുന്നേറ്റം എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ടി.പി. സുബൈർ പതാക ഉയർത്തി. കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.പി. അബ്ദുറഹിമാൻ മുഖ്യാതിഥിയായിരുന്നു. കെ എസ് ടി യു സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി പി.കെ. എം ഷഹീദ്, സെക്രട്ടറി ഇ.പി.എ ലത്തീഫ് , സെക്രട്ടറിയേറ്റ് അംഗം വി.എ. ഗഫൂർ, ജില്ലാ പ്രസിഡൻ്റ് എൻ.പി. മുഹമ്മദ് അലി, ജനറൽ സെക്രട്ടറി കോട്ട വീരാൻ കുട്ടി, ഓർഗനൈസിങ്ങ് സെ
ക്രട്ടറി ബഷീർ തൊട്ടിയൻ, അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട്,വൈസ് പ്രസിഡൻ്റ് പി. അബൂബക്കർ, സെക്രട്ടറിമാരായ സി.ടി. ജമാലുദ്ധീൻ, സാദിഖലി ചീക്കോട്, വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി പി.ജെ.അമീൻ, ഷാനിറ കുറ്റിപ്പുറം, ഷഫീദ പുതുപ്പള്ളി എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here