കൽപ്പകഞ്ചേരി പി.എച്.സിക്ക് പൾസ് ഓക്സിമീറ്റർ കൈമാറി കെ.എസ്.ടി.യു കുറ്റിപ്പുറം സബ് ജില്ലാ കമ്മറ്റി
കൽപ്പകഞ്ചേരി: കോവിഡ് മഹാമാരി രാജ്യമൊട്ടുക്കും പ്രതിസന്ധി തീർത്ത ഈ സമയത്ത് കുറ്റിപ്പുറം സബ് ജില്ലാ കെ.എസ്.ടി.യു കൽപ്പകഞ്ചേരി പി.എച്.സിക്ക് പൾസ് ഓക്സിമീറ്റർ കൈമാറി. കോവിഡ് രോഗികളുടെ രക്തത്തിലെ പ്രാണവായുവിൻ്റെ അളവും ഹൃദയമിടിപ്പിൻ്റെ എണ്ണവും അറിയുന്നതിന് ഈ ഉപകരണം അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് അധ്യാപക സംഘടനയായ കെ.എസ്.ടി.യു ഇത്തരമൊരു സൽപ്രവൃത്തിയുമായി വന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
കെ.എസ്.ടി.യു നൽകിയ പൾസ് ഒക്സോ മീറ്റർ ഏറ്റുവാങ്ങി മെഡിക്കൽ ഓഫീസർക്ക് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന പരിപാടിയിൽ കെ.എസ്.ടി.യു ഭാരവാഹികൾ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, പി.എച്ച്.സി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here