ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണം-കെ.എസ്.ടി.യു
വളാഞ്ചേരി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള കമ്മീഷൻ ശിപാർശയിലെ അപാകതകൾ പരിഹരിക്കണമെന്നും യു ഡി എഫ് സർക്കാർ നൽകിയ ആനുകൂല്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന റിപ്പോർട്ട് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ല സമ്മേളനം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം മാറ്റത്തിന് മാറണമീ നിഷ്ക്രിയ ഭരണം എന്ന പ്രമേയത്തിൽ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ് പി. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. കെ എസ് ടി യു സംസ്ഥാന പ്രസിഡൻ്റ് അബ്ദുള്ള വാവൂർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം.അഹമ്മദ് പ്രമേയ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി വി.എ. ഗഫൂർ സെക്രട്ടറിയേറ്റ് അംഗം ഫൈസൽ മൂഴിക്കൽ, ജില്ലാ പ്രസിഡൻ്റ് മജീദ് കാടേങ്ങൽ, ജനറൽ സെക്രട്ടറി എൻ.പി. മുഹമ്മദലി, ട്രഷറർ കെ.ടി. അമാനുള്ള ഭാരവാഹികളായ സി. അബ്ദു റഹിമാൻ, ജലീൽ വൈരങ്കോട്, ഇ.പി. എ ലത്തീഫ്, കെ.എം. ഹനീഫ, വളാഞ്ചേരി നഗരസഭ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി , സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സി.കെ. നാസർ, ഭാരവാഹികളായ പി. അബ്ദുൽലത്തീഫ് , വി.പി. അബ്ദു റഹിമാൻ, പി. അബൂബക്കർ , യൂനുസ് മയ്യേരി , ടി.പി. സുൽഫീക്കർ, പി. സാജിദ്, പി.പി. സക്കരിയ്യ , റഹീം വലപ്പത്ത്, ടി. മുനീർ , അഷറഫ് കാവുംപുറം, കെ. അലി അക്ബർ , ഫൈസൽ ഇരിമ്പിളിയം, കെ.പി. ഷാനിറ പ്രസംഗിച്ചു. വിരമിച്ച അധ്യാപകരായ ഹംസ കൊടുമുടി, ഇ.പി. ഹനീഫ, കെ. സുലൈമാൻ, കെ എസ് ടി യു ജനപ്രതിനിധികളായ അസീസ് തിരുവേഗപ്പുറ , ടി.പി. ഫസീല ടി.കെ. നസീജ, റൂബി മുസ്തഫ, ടി.വി. റംഷീദ, മിന്നത്ത് എടയൂർ എന്നിവരെയും വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here