മലയാളികളെ നാട്ടിലെത്തിക്കാനുള്ള സഹായങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിനു മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു
വളാഞ്ചേരി: അന്യസംസ്ഥാനങ്ങളിൽ അകപ്പെട്ടിരിക്കുന്ന മലയാളികളെയും വിദ്യാർത്ഥികളെയും നാട്ടിൽ തിരിച്ചെത്തിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുക, വിദേശത്തു നിന്ന് തിരികെ വരാൻ പ്രയാസമനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകി തിരികെയെത്തിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയ്യാറാകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വളാഞ്ചേരി മുനിസിപ്പൽ കെ.എസ്.യു കമ്മറ്റി വില്ലേജ് ഓഫീസിന് മുൻപിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ഡോ:പി.സി സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കെ.എസ്.യു പ്രസി. അസറുദ്ധീൻ ആദ്യക്ഷം വഹിച്ചു. റംഷാദ് വളാഞ്ചേരി, എൻ മുഹ്സിൽ, റഫീവ് കെ.കെ, പറശ്ശേരി അസൈനാർ, കെ.വി ഉണ്ണികൃഷ്ണൻ, ഷബാബ് വക്കരത്ത്, രാജേഷ് കാർത്തല, ഹബീബ് പറമ്പയിൽ, നൗഫൽ പാലാറ, രാജൻ മാസ്റ്റർ, ടി.വി ശ്രീകുമാർ, വത്സൻ ബാബു എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here