ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരുനാവായ കേന്ദ്രത്തിലെ കെ എസ് യു പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ധനം; ആറ് പേർക്ക് പരിക്ക്
വളാഞ്ചേരി: തിരുനാവായ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദ്ധിച്ചതായി പരാതി. സർവ്വകലാശാലയിലെ യൂണിയൻ ഭാരവാഹികളും കെ.എസ്.യു പ്രവർത്തകരുമായ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം രാത്രി തിരൂരിൽ ക്രൂരമർദ്ധനത്തിന് വിധേയരായത്. സംഘം ചേർന്നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കോളേജ് യൂണിയൻ ചെയർമാൻ ശരത്ത് എസ്. എൻ, മാഗസിൻ എഡിറ്റർ മുഹമ്മദ് ഷാദ്, വനിതാ പ്രതിനിധി അധ്വൈത എസ്, രണ്ടാം വർഷ പിജി പ്രതിനിധി മുഹമ്മദ് ഫർഹാൻ, യു.ഡി.എസ്.എഫ് ഭാരവാഹികളായ ഷുഹൈബ്, ദീപ തുടങ്ങിയവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിയൻ തിരഞ്ഞെടുപ്പ് വിജയിച്ചതിലുണ്ടായ അമർഷത്തിലാണ് തങ്ങൾക്കെതിരെ ആക്രമണമുണ്ടായതെന്നും സംഭവത്തിന് പിന്നിൽ എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് മർദ്ധനമേറ്റവർ ആരോപിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ഡിസിസി സെക്രട്ടറിമാരായ ഇഫ്തീഖാറുദ്ധീൻ, മധുസൂധനൻ, കെ.വി ഉണ്ണികൃഷ്ണൻ, നൗഫൽ പാലാറ, രാജേഷ് കാർത്തല തുടങ്ങിയവർ സന്ദർശിച്ചു. അക്രമകാരികൾക്കെതിരെ പോലീസിൻ്റെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടാകണമെന്ന് ഇഫ്തീഖാറുദ്ധീൻ അവശ്യപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here