കെടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബർ 17ന്
മലപ്പുറം: മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് കെ ടെറ്റ് പരീക്ഷ (2020 ഫെബ്രുവരി മാസം വരെയുള്ള ) എഴുതി വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബർ 17ന് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും.
എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ബിഎഡ്/ ടിടിസി, മാർക്ക് ഇളവോടു കൂടി പാസായവർ (90 മാർക്കിന് താഴെ ലഭിച്ചവർ) ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഹാൾ ടിക്കറ്റിന്റെ പകർപ്പ്, കെടെറ്റ് മാർക്ക് ലിസ്റ്റ് എന്നിവ ഹാജരാക്കണം. പ്രൊവിഷനൽ സർട്ടിഫിക്കറ്റിന്റെ കാലാവധി (ആറ് മാസം) പൂർത്തിയായവരും ബിഎഡ് /ടിടിസി പഠിക്കുന്നവരും ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here