HomeNewsTrafficകുറ്റിപ്പുറം പാലത്തിൽ ലോറിയുടെ ടയർ പൊട്ടി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്

കുറ്റിപ്പുറം പാലത്തിൽ ലോറിയുടെ ടയർ പൊട്ടി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്

kuttippuram-block-bridge

കുറ്റിപ്പുറം പാലത്തിൽ ലോറിയുടെ ടയർ പൊട്ടി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്

കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് മുകളിൽ ടോറസ് ലോറിയുടെ ടയർ പൊട്ടി. ഇതേത്തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീണ്ടു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ദേശീയപാത നിർമാണകരാർ കമ്പനിയുടെ ടോറസ് ലോറിയുടെ ടയർ പൊട്ടിയത്.
kuttippuram-block-bridge
തുടർന്ന് കൈലാസ് ഓഡിറ്റോറിയം മുതൽ തവനൂർ റോഡ് ജങ്ഷൻ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഇതിനിടെ ഇരുചക്രവാഹന യാത്രക്കാർ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കുറ്റിപ്പുറം പുതിയ പാലത്തിലൂടെ കടന്ന് ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെട്ടു. ലോറിയുടെ ടയർ മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!