ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ദീപം തെളിയിച്ചു പ്രതിഷേധിച്ചു കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
വളാഞ്ചേരി: ഫാ.സ്റ്റാൻ സ്വാമിയുടെ ജീവൻ അപഹരിച്ചത് ഭരണകൂട ഭീകരതയെന്നാരോപിച്ച് കുറ്റിപ്പുറം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. നീതിയുടെ നിലവിളി എന്ന പേരിൽ നടന്ന പരിപാടി വൈകുന്നേരം 5 മണിക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ചു വളാഞ്ചേരിയിൽ വെച് നടന്നു. ദളിത് സമൂഹത്തിനിടയിൽ അര നൂറ്റാണ്ടിലധികം പ്രവർത്തിച്ച ഫാദർ സ്റ്റാൻ സ്വാമിയേ യു.എ.പി.എ ചുമത്തി ജയിലിലടച്ചത് മനുഷ്യാവകാശ ലംഘനവും കടുത്ത നീതി നിഷേധവുമാണെന്നും പാർക്കിന്സൻ രോഗം ബാധിച്ച അദ്ദേഹത്തിന് പ്രാഥമിക ചികിത്സ പോലും നിഷേധിച്ചാണ് 8 മാസം ജയിലിലടച്ചതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുജീബ് കൊളക്കാട്, വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ,നാരായണൻ മാസ്റ്റർ, കരുണ കുമാർ,യു അബ്ദുൽ അസീസ്, മുഹമ്മദ് അലി കീഴ്പ്പാട്ട്, കെ മുരളീധരൻ, കെ പി വേലായുധൻ, ഷബാബ് വക്കരത്, അനുഷ സ്ലീമോവ്, വിനു പുല്ലാനൂർ,വി പി മുസ്തഫ റൗഫ് രാജൻ മാസ്റ്റർ, അലി നടക്കാവിൽ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here