ഭവന പദ്ധതിക്ക് മുന്‍ഗണന നല്‍കി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2018-19 ബഡ്ജറ്റ് അവതരിപ്പിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. ഖദീജ പാറോളി അവതരിപ്പിച്ചു. ബ്ലോക്ക് പരിധിയിലെ ഭവന ഭൂരഹിതര്‍ക്ക് വീട് നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി അമ്പത് ലക്ഷം രൂപയോളം ബജറ്റില്‍ മാറ്റി വെച്ചിട്ടുണ്ട്.
ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ താലൂക്ക് ആശുപത്രി കെട്ടിടവും വനിതാ സൗഹൃദ മന്ദിരമുള്‍പ്പെടെ താലൂക്ക് ആശുപത്രിക്ക് കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ആദ്യമായാണ് ബ്ലോക്ക് പഞ്ചായത്തിന് ഫണ്ട് വിനിയോഗത്തിന് സര്‍ക്കാര്‍ അനുമതി പ്രതീക്ഷിച്ച് വരും വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്ടര്‍ ഫ്‌ളാസ്‌ക്കും സ്‌കൂളുകള്‍ക്ക് ശുചിത്വ കിറ്റ് എന്നിവ ഈ ബജറ്റ് ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
കാര്‍ഷിക മേഖലയില്‍ കര്‍ഷകന്റെ കൂലി ചെലവ്, ഉല്‍പ്പാദനക്ഷമതക്കായി നിരവധി ജലസേചന പദ്ധതികളും പാടശേഖര സംരക്ഷണ പദ്ധതികള്‍ക്കായി 2 കോടിയോളം തൂക വകയിരുത്തി കൃഷി മേഖലക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. സ്തീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി വനിതാ സംരംഭകര്‍ക്ക് തൊഴില്‍ പരിശീലനവും തൊഴില്‍ വിഹിതം നല്‍കുകയും വനിതാക്ഷേമത്തിനായി സ്ത്രീ സൗഹൃദ കോംപ്ലക്‌സുകള്‍ അമ്മമാര്‍ക്ക് ഫീഡിംഗ് റൂം എന്നീ പദ്ധതികള്‍ ഉള്‍പ്പെടെ നൂതന പദ്ധതികളുമായാണ് വൈസ് പ്രസിഡണ്ട് ബജറ്റില്‍ സ്തീ ശാക്തീകരണത്തിന് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
കൂടാതെ ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ആരോഗ്യ പരിരക്ഷാ പെയിന്‍ ആന്റ് പാലിയേറ്റീവ് മേഖലയിലേക്ക് ധന സഹായം സ്വന്തമായി ഭൂമി കിട്ടിയ അംഗനവാടികള്‍ക്ക് കെട്ടിടം പട്ടികജാതി കോളനികളിലെ നവീകരണം പട്ടികജാതി വിഭാഗത്തില്‍ പെട്ട ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്ക് പുറമെ തൊഴില്‍ രഹിതരായ ചെറുപ്പകാര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ചെറുകിട വ്യവസായ സംരംഭകരുമായി ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് വ്യവസായ എസ്റ്റേറ്റില്‍ പത്തോളം പുതിയ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനാവശ്യമായ ഭൂമി നല്‍കുവാനും ഇതുവഴി നൂറോളം യുവതി യുവാക്കള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനും 2018-19 ബജറ്റില്‍ പരാമര്‍ശമുണ്ട്.
ബജറ്റ് സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ്കുട്ടി സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.പി.സബാഹ്, കെ.ടി സിദ്ദിഖ്, ഫസീല ടീച്ചര്‍ ബി.ഡി.ഒ എന്നിവരും പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here