വിദ്യാഭ്യാസ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ യോഗം ചേർന്നു
വളാഞ്ചേരി: വിദ്യാഭ്യാസ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം വിദ്യാഭ്യാസജില്ലക്ക് കീഴിൽ വരുന്ന മുൻസിപ്പാലിറ്റിയിലെയും പഞ്ചായത്തുകളിലെയും ചെയർമാൻ, പ്രസിഡണ്ടുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഇംപ്ലിമെന്റിഗ് ഓഫീസർമാർ, പി.ടി.എ പ്രതിനിധികൾ എന്നിവരുടെ ഒരു സംയുക്ത ബ്ലോക്ക് തല പരിശീലനം ഇന്ന് ഇന്ന് രണ്ടുമണിക്ക് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരിയുടെ നേതൃത്വത്തിൽ ബ്ലോക്ക് ഓഫീസിൽ വച്ച് നടന്നു. പരിശീലനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി നിർവഹിച്ചു. എസ്.എസ്.കെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നീ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ മേഖലയിലുള്ള സംയുക്തമായ ഇടപെടലുകൾ ശക്തിപ്പെടുത്താനും അതിലൂടെ ഉണ്ടാവുന്ന വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്നിവ ലക്ഷ്യം വെച്ചായിരുന്നു പരിശീലനം.
കുറ്റിപ്പുറം ബി.ആർ.സിയിലെ ബി.പി.സി അബ്ദു സലീം ടി സ്വാഗതം പറഞ്ഞ യോഗത്തിൽ കുറ്റിപ്പുറം എ.ഇ.ഒ സുരേന്ദ്രൻ പി.വി അധ്യക്ഷത വഹിച്ചു. വേങ്ങര ബി.ആർ.സിയിലെ ബി.പി.സി ടോമി മാത്യു പരിശീലനത്തിന് നേതൃത്വം നൽകി. കുറ്റിപ്പുറം ബി.ആർ.സിയിലെ ട്രെയിനർ ഗോപാലകൃഷ്ണൻ പദ്ധതി വിശധീകരണം നടത്തി. ബ്ലോക്ക്ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ സുബൈർ ആശംസകൾ നേർന്നു. കുറ്റിപ്പുറം ബി.ആർ.സിയിലെ അച്യുതൻ എസ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here