HomeNewsEducationNewsസമ്പൂർണ്ണ സാക്ഷരത പ്രഖ്യാപന വാർഷികത്തിൽ പ്രവർത്തകരെ ആദരിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപന വാർഷികത്തിൽ പ്രവർത്തകരെ ആദരിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

Literacy-kuttippuram-block

സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപന വാർഷികത്തിൽ പ്രവർത്തകരെ ആദരിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

വളാഞ്ചേരി:സമ്പൂർണ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. പഠനലിഖിന അഭിയാൻ പദ്ധതിയിൽ മികച്ച സേവനം നടത്തിയ അധ്യാപകരേയും പഠനലിഖിനഅഭിയാൻ പദ്ധതിയിൽ പരീക്ഷ എഴുതിയ ഏക ട്രാൻസ്ജെന്റർ ടി. ഫാസിലയേയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസിമ വേളേരി ഉദ്ഘാടനം ചെയ്തു. റിംഷാനി സാഹിർ അധ്യക്ഷത വഹിച്ചു.
Literacy-kuttippuram-block
ജില്ലാ കോ -ഒാർഡിനേറ്റർ എം. മുഹമ്മദ്‌ ബഷീർ സാക്ഷരതാ പ്രഖ്യാപന സന്ദേശം നൽകി. ആയിഷ ചിറ്റകത്ത്, പി.സി.എ. നൂർ, സാബിറ, ബുഷ്‌റ നാസർ, സി. റഷീദ്, കെ.ടി. നിസാർ ബാബു, കെ.പി. സാജിത, എം. ജംഷീറ, യു. വസന്ത, കെ. പ്രിയ, കെ.പി. സിദ്ദിഖ്, സി. സാബിറ, കോട്ടയിൽ ജംഷീദ, ഫാത്തിമ മിനിസിയ, രാധിക തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!