ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഐക്യഖണ്ഡേന പ്രമേയം അവതരിപ്പിച്ചു
വളാഞ്ചേരി:ലക്ഷദ്വീപിൽ നടക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും പ്രതിഷേധങ്ങൾ ഉയരുന്ന ഈ അവസരത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ലക്ഷദ്വീപ് സമൂഹത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് പ്രമേയം അവതരിപ്പിച്ചു.
കേന്ദ്ര സർക്കാർ അഡ്മിനിസ്റ്റേറ്റ് പ്രഫുൽ പട്ടേലിനെ ഉപയോഗിച്ച് ലക്ഷ ദീപിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന ജന വിരുദ്ധ നയങ്ങളും നീതി നിഷേധവും ഉടൻ അവസാനിപ്പിക്കണം എന്നും ലക്ഷ ദീപിലെ പരിസ്ഥിതിയേയും ആവാസ വ്യവസ്ഥയയേയും നശിപ്പിക്കും രീതിയിലുള്ള കരി നിയമങ്ങൾ ഉടൻ പിൻവലിച്ച് പതിറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന ദ്വീപ് നിവാസികൾക്ക് സ്വസ്ഥവും സമാധാന പരമായ ജീവിതം സാധ്യമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഈ പ്രമേയത്തിലൂടെ ആവശ്യപെട്ടു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്ക് വേണ്ടി ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പി.വി നസീമുദ്ധീൻ ആണ് അവതരിപ്പിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here