പൈങ്കണ്ണൂർ പുഞ്ചപാടം തോട് സംരക്ഷണം :മന്ത്രിക്ക് ബ്ലോക്ക് പ്രസിഡന്റിന്റെ നിവേദനം
കുറ്റിപ്പുറം: പൈങ്കണ്ണൂർ പുഞ്ചപാടം തോട് സൈഡ് കെട്ടി സംരക്ഷിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് മന്ത്രിക്ക് മുമ്പിൽ നിവേദനവുമായി ബ്ലോക്ക് പ്രസിഡന്റ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗ്ഗസ്റ്റിനാണ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി തിരുവനന്തപുരം മിനിസ്റ്റർ ഓഫിസിലെത്തി നിവേദനം നൽകിയത്. സൈഡ് കെട്ടി സംരക്ഷിക്കുവാൻ സാധിക്കാത്തത് മൂലം തോട് പൊട്ടി കൃഷി നാശം സംഭവിച്ച സാഹചര്യത്തിലാണ് പ്രസിഡന്റ് മന്ത്രിയെ നേരിട്ട് കണ്ട് ഫണ്ട് നൽകുവാൻ അപേക്ഷ സമർപിച്ചത്. ശക്തമായ മഴയിൽ കഴിഞ്ഞ മാസം തോടുകളുടെ പല ഭാഗങ്ങളിലായി തകർച്ച നേരിടുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ സർക്കാറിൽ ഇടപെടൽ നടത്തിയിരുന്നെങ്കിലും ഫലം ഉണ്ടായിരുന്നില്ല. മഴയിൽ വെള്ളം കുത്തിയൊലിച്ചത് മൂലം 140 ഏക്കർ സ്ഥലത്തെ പുഞ്ച കൃഷിക്കാണ് നാശം സംഭവിച്ചത്. ഇത് കർഷകർക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തിവെച്ചിരിക്കയാണ്. ഞാറ് നട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് പേരശ നൂർ തെക്കു മുറിയിലെ കോട്ടാണിതോട് വരമ്പ് തകർന്നത്. മൂര്യാരകുണ്ട് തോടിന്റെ വലിയ വരമ്പ് രണ്ട് ഭാഗങ്ങളിലും പൈങ്കണ്ണൂർ വലിയ വരമ്പും ഒപ്പം തകർന്നിരുന്നു. എന്നാൽ തോടിന്റെ ശോചാവസ്ഥ പരിഹരിക്കാൻ സർക്കാർ തലത്തിൽ അടിയന്തര പരിഹാരം ഉണ്ടായില്ല. ഇതിനാൽ ബ്ലോക്ക് പ്രസിഡന്റ് വസീമ ജല വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകുകയായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here