കർഷകർക്ക് താങ്ങായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
ഇരിമ്പിളിയം: ദുരിതത്തിലായ കർഷകർക്ക് കൈത്താങ്ങാവുകയാണ് കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത്. കർഷകരുടെ കപ്പയും തണ്ണിമത്തനും ബ്ലോക്ക് മെമ്പർമാർ മുഖേന വിൽക്കാൻ സഹായിക്കാനാണ് തീരുമാനം. മെമ്പർമാർ തങ്ങളുടെ പരിചയത്തിലുള്ള ആളുകളെ ഫോൺമുഖേനയും നേരിട്ടും ബന്ധപ്പെട്ട് ഓർഡറുകൾ സ്വീകരിച്ച് ആർ.ആർ.ടി. വൊളന്റിയർ മുഖേന വീടുകളിലെത്തിക്കും.
അവിചാരിതമായി വന്ന ലോക്ക് ഡൗണും കാലവർഷക്കെടുതിയും മൂലം ഇരിമ്പിളിയം വെണ്ടല്ലൂർ ഇല്ലത്തപ്പടി പാടശേഖരത്തിൽ തറക്കൽ സലീമിന്റെ 5 ഏക്കറോളം ഭൂമിയിൽ കെട്ടിക്കിടക്കുന്ന തണ്ണി മത്തനടക്കുള്ള വൈവിദ്ധ്യങ്ങളായ കൃഷി കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡൻറ് വസീമ വേളേരി, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ് മാനുപ്പ മാസ്റ്റർ, ബ്ലോക്ക് മെമ്പർ കെ.എംകുഞിപ്പ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദാലി, അമീർ എന്നിവർ സന്ദർശിച്ചു. ഏഴുകിലോ കപ്പ നൂറുരൂപയ്ക്കും ഒരു ഇറാനി ഇനത്തിൽപ്പെട്ട തണ്ണിമത്തൻ പതിനഞ്ചുരൂപയ്ക്കും കിട്ടും. ഫോൺനമ്പർ, പേര്, ആവശ്യമായ കിറ്റുകളുടെ എണ്ണം എന്നിവ ഡിവിഷൻ മെമ്പർക്കു നൽകി ബുക്കുചെയ്യാം. വിതരണം സുഗമമായി നടത്താൻ ഉപഭോക്താക്കൾ അവരുടെ ഓർഡർ തങ്ങളുടെ മെമ്പർമാർ മുഖേനതന്നെ നൽകണമെന്ന് ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here