HomeNewsPublic Issueകുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ പരാധീനതകൾ പരിഹരിക്കണം; ജില്ലാ മെഡിക്കൽ ഓഫീസറെ നേരിൽ കണ്ട് നിവേദനം നൽകി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി

കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ പരാധീനതകൾ പരിഹരിക്കണം; ജില്ലാ മെഡിക്കൽ ഓഫീസറെ നേരിൽ കണ്ട് നിവേദനം നൽകി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി

kuttippuram-block-taluk-hospital-issue

കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ പരാധീനതകൾ പരിഹരിക്കണം; ജില്ലാ മെഡിക്കൽ ഓഫീസറെ നേരിൽ കണ്ട് നിവേദനം നൽകി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി

കുറ്റിപ്പുറം: ഗവ. താലുക്ക് ആശുപത്രിയിൽ അടിയന്തിരമായി നടപ്പാക്കേണ്ട കാര്യങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്തണം എന്ന് ആവശ്യപ്പെട്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ജില്ലാ മെഡിക്കൽ ഓഫീസറെ നേരിൽ കണ്ട് നിവേദനം നൽകി. കുറ്റിപ്പുറത്തേക്ക് നിയമിച്ച മെഡിക്കൽ ഓഫീസർ ഇതുവരെ ചാർജെടുക്കാൻ തയ്യാറായിട്ടില്ല : ഇതുകാരണം നിലവിൽ ശിശുരോഗ വിദഗ്ദ്ധൻ്റെ ഒ പി നിർത്തി വെച്ചിരിക്കുയാണ് :ഈ ഡോക്ടറെ ഉടൻ ചുമതല ഏൽപ്പിക്കുക , അല്ലെങ്കിൽ ബദൽ സംവിധാനം സത്വരമായി ഏർപ്പെടുത്തുക : നിർദിഷ്ട കണ്ണാശുപത്രി കെട്ടിടം പൂർത്തിയായിട്ടും വേണ്ട ഉപകരണങ്ങൾ ലഭ്യമാകാത്തതിനാൽ ഉൽഘാടനം ചെയ്യാൻ കഴിഞ്ഞിട്ടില്ല : ആയതിനാൽ കണ്ണാശുപത്രിക്കുള്ള എല്ലാ ഉപകരണങ്ങളും സ്റ്റാഫുകളെയും അടിയന്തിരമായി എത്തിക്കാനും നിയമിക്കാനു ഇടപെടൽ നടത്തുക : കോട്ടക്കൽ മണ്ഡലം എം എൽ എയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഫിസിയോ തെറാപ്പി സെൻ്റർ കം എക്സ്റേ യുണിറ്റ് തുറന്നു പ്രവർത്തിപ്പിക്കുന്നതിന് ഫിസിയോ തെറാപ്പിസ്റ്റിനെ അടിയന്തിരമായി നിയമിക്കുക : കൂടാതെ നിലവിലുള്ള ഐസിയുവിലേക്കുള്ള വിഭഗ്ദ്ധ സ്റ്റാഫുകളെ ഉടൻ നിയമിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഡി എം ഒ യെ നേരിൽ ബോധിപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി, വൈസ് പ്രസിഡണ്ട് പി സി എ നൂർ , സ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സാബിറ എടത്തടത്തിൽ , ഒ കെ സുബൈർ , ആയിഷ ചിറ്റ കത്ത്,’അടിയന്തിര നിവേദനവുമായി എന്നിവരാണ് ഡിഎം ഒ യെ സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നത്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!