കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സായംപ്രഭ ഹോമിലെ വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് സായംപ്രഭ ഹോമിലെ വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു. വാർദ്ധക്യത്തിന്റെ ആകുലതകളും പ്രയാസങ്ങളും മറന്ന് ഒരു ദിവസം മുഴുവൻ ചെലവഴിക്കാൻ കഴിഞ്ഞതിൽ വയോജനങ്ങൾ സന്തോഷം അറിയിച്ചു. പലർക്കും ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു ഈ യാത്ര. ഇരുപത്തഞ്ചോളം പേരടങ്ങുന്ന സംഘത്തിന് ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, വൈസ് പ്രസിഡന്റ് പിസിഎ നൂർ, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഒ.കെ.സുബൈർ എന്നിവർ നേതൃത്വം നൽകി. കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റൽ സ്റ്റാഫുകളും യാത്രയിൽ പങ്കുചേർന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here