കുറ്റിപ്പുറം ബഡ്സ് സ്കൂൾ പി ടി എ ജനറൽ ബോഡി യോഗം ചേർന്നു
കുറ്റിപ്പുറം : ബഡ്സ് സ്കൂൾ പി ടി എ ജനറൽ ബോഡി യോഗം ചേർന്നു. പി ടി എ ജോയിന്റ് സെക്രട്ടറി അലവി കൊളക്കാട് സ്വാഗതം പറഞ്ഞു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വി വേലായുധൻ അധ്യക്ഷനായി : ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി ഉദ്ഘാടനം ചെയ്തു.ബഡ്സ് അധ്യാപകൻ മുജീബ് റഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കലാ കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കുട്ടികൾക്ക് യോഗത്തിൽ വെച്ച് ഉപഹാരം നൽകി.പി ടി എ വൈസ് പ്രസിഡന്റ് സഫിയ നന്ദി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here