കുറ്റിപ്പുറം ബസ് സ്റ്റാൻഡ് വികസന പദ്ധതി എങ്ങുമെത്താതെ ഇഴയുന്നു
കുറ്റിപ്പുറം: ഒന്നരക്കോടി രൂപ ചെലവിൽ നവീകരണം ലക്ഷ്യമിട്ട കുറ്റിപ്പുറത്തെ ബസ് സ്റ്റാൻഡ് വികസന പദ്ധതി സ്തംഭനാവസ്ഥയിൽ. പഞ്ചായത്തിനു പുറമേ എംഎൽഎ, എംപി ഫണ്ടുകൾ ഉപയോഗിച്ചു നവീകരിക്കാൻ ഉദ്ദേശിച്ച പദ്ധതിയാണ് തുടർ നടപടികളില്ലാതെ മുടങ്ങിയത്. ആധുനിക രീതിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ബസ് സ്റ്റാൻഡിന്റെ പ്ലാനും എസ്റ്റിമേറ്റും കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിലെ ആർക്കിടെക്റ്റ് വിഭാഗമാണ് തയാറാക്കിയിരുന്നത്.
പഞ്ചായത്തിൽ കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിലാണ് ബസ് സ്റ്റാൻഡിന്റെ ത്രിമാന ചിത്രം പ്രദർശിപ്പിക്കുകയും അംഗീകാരം നൽകുകയും ചെയ്തത്. പഞ്ചായത്ത് ഭരണസമിതിയും പദ്ധതി അംഗീകിരിച്ച് ഉത്തരവായി. എന്നാൽ പിന്നീട് എംഎൽഎ അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ ബസ് സ്റ്റാൻഡ് നവീകരണത്തിനു സ്ഥലം എംഎൽഎയും എംപിയും മുൻകയ്യെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി രംഗത്തെത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here