കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ബസ് തള്ളി സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; വൻ ദുരന്തം ഒഴിവായി
കുറ്റിപ്പുറം : ബസ് സ്റ്റാൻഡിൽ വെച്ച് തള്ളി സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണംവിട്ട് യാത്രക്കാർക്കിടയിലേക്കു നീങ്ങി. യാത്രക്കാർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. വ്യാഴാഴ്ച 5.30-ന് കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണ് സംഭവം. സ്ഥലത്ത് ഉണ്ടായിരുന്ന ഒരു ബൈക്ക് ബസ്സിന് അടിയിൽപ്പെട്ടു. ബൈക്കിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here