HomeNewsAccidentsകുറ്റിപ്പുറത്ത് കാർ ഡിവൈഡറിലിടിച്ച് 7 പേർക്ക് പരിക്ക്

കുറ്റിപ്പുറത്ത് കാർ ഡിവൈഡറിലിടിച്ച് 7 പേർക്ക് പരിക്ക്

kuttippuram-car-divider-crash

കുറ്റിപ്പുറത്ത് കാർ ഡിവൈഡറിലിടിച്ച് 7 പേർക്ക് പരിക്ക്

കുറ്റിപ്പുറം : ദേശീയപാത 66-ൽ കുറ്റിപ്പുറം പള്ളിപ്പടിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11-നാണ് അപകടം. എടയൂരിൽ നിന്ന് പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. എടയൂർ മന്നത്തുപറമ്പ് കൊട്ടാംപാറ നാലുപുരയിൽ മിസ്രിയ (25), മകൻ യാസിഫ് (4), ഷഹർബാൻ (30), മകൾ ഫാത്തിമ ജെദുവ (4), നഫീസ (65), ആയിഷ (45), ഡ്രൈവർ മുഹമ്മദ്കുട്ടി (55) എന്നിവർക്കാണ് പരിക്കേറ്റത്.+
kuttippuram-car-divider-crash
ഷഹർബാൻ, ഫാത്തിമ ജെദുവ, ആയിഷ എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും നഫീസ, മിസ്രിയ, യാസിഫ് എന്നിവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മുഹമ്മദ്‌കുട്ടിക്ക്‌ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!