HomeNewsMeetingകുറ്റിപ്പുറം എലൈറ്റ് ലൈബ്രറിയുടെ നേതൃത്വത്തിൽ വി.വി. ഭാസി അനുസ്മരണം സംഘടിപ്പിച്ചു

കുറ്റിപ്പുറം എലൈറ്റ് ലൈബ്രറിയുടെ നേതൃത്വത്തിൽ വി.വി. ഭാസി അനുസ്മരണം സംഘടിപ്പിച്ചു

vv-basi-remembering-kuttippuram

കുറ്റിപ്പുറം എലൈറ്റ് ലൈബ്രറിയുടെ നേതൃത്വത്തിൽ വി.വി. ഭാസി അനുസ്മരണം സംഘടിപ്പിച്ചു

കുറ്റിപ്പുറം : മതത്തിനും വിശ്വാസങ്ങൾക്കുമപ്പുറം മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുന്ന സമൂഹമാണ് വളർന്നുവരേണ്ടതെന്ന് ഡോ. കെ.ടി. ജലീൽ എം.എൽ.എ. എലൈറ്റ് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരികനായകനായിരുന്ന വി.വി. ഭാസിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലകൾ ഒഴിഞ്ഞുപോയിടത്താണ് കലാപവും കലഹങ്ങളും ഉണ്ടാകുന്നതെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഡോ. സി.പി.കെ. ഗുരുക്കൾ അധ്യക്ഷത വഹിച്ചു. എൻ.വി. കുഞ്ഞിമുഹമ്മദ്, പി.വി. രാമകൃഷ്ണൻ, കെ. രാമദാസ്, കെ.ടി. സിദ്ധീഖ്, സി.കെ. ജയകുമാർ, പരപ്പാര സിദീഖ്, കെ.പി. അസീസ്, എ.എ. സുൽഫിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!