കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളി ഗ്രാമസഭയും സോഷ്യൽ ഓഡിറ്റും പബ്ലിക്ക് ഹിയറിംഗും നടന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24 സോഷ്യൽ ഓഡിറ്റ് പബ്ലിക്ക് ഹിയറിങ്ങും, 2025-26 ലേബർ ബഡ്‌ജറ്റ് & ആക്ഷൻ പ്ലാൻ രൂപീകരണ തൊഴിലാളി ഗ്രാമസഭയും കുറ്റിപ്പുറം ഫുജൈറ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.വി വേലായുധൻ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഓഡിറ്റ് ബ്ലോക്ക് കോ-ഓർഡിനേറ്റർ നീതു റിപ്പോർട്ട് അവതരിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ സി വി റമീന, സിദ്ധിക്ക് പരപ്പാര, കെ.ടി.സിദ്ധിക്ക്, സക്കീർ മൂടാൽ, കെ ജയചിത്ര, ടി കെ ഷാനിബ, ടി സുലൈഖ, മുഹ്‌സിനത്ത്, റൊസീന ശിഹാബ് ,,അസി.സെക്രട്ടറി ജാബിർകുട്ടി, സോഷ്യൽ ഓഡിറ്റ് ജില്ലാ കോ-ഓർഡിനേറ്റർ ജബ്ബാർ, രവീണ,മുഹമ്മദ് അലി,ഷറഫുദീൻ,പ്രവീൺ പാഴൂർ, ബിന്ദു കെ തുടങ്ങിയവർ പ്രസംഗിച്ചു. 23 വാർഡുകളിൽ നിന്നായി 500 ലധികം തൊഴിലാളികൾ പങ്കെടുത്ത സംഗമത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കലാപരിപാടികളും അരങ്ങേറി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here