കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്: ക്രൈംബ്രാഞ്ച് തെളിവെടുത്തു
കുറ്റിപ്പുറം: കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പുനടത്തിയ കേസില്‍ ക്രൈംബ്രാഞ്ച് തെളിവെടുത്തു. എസ്.ഐ. ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച കുറ്റിപ്പുറത്തെ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലെത്തിയാണ് തട്ടിപ്പിനിരയായവരുടെ മൊഴിയെടുത്തത്. 14പേര്‍ അന്വേഷണസംഘത്തിനുമുമ്പാകെ മൊഴിനല്‍കി. പതിനൊന്നരയ്ക്ക് ആരംഭിച്ച തെളിവെടുപ്പ് മൂന്നുമണിയോടെയാണ് അവസാനിച്ചത്. ഷാന്‍ എന്റര്‍പ്രൈസസ് ഉടമ കുറ്റിപ്പുറം കമ്പാല മുഹമ്മദ് അബ്ദുല്‍നൂറാണ് വന്‍തുക ലാഭം വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയെടുത്തത്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സി.ബി.സി.ഐ.ഡി. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കര്‍മസമിതി ഭാരവാഹികളെ അറിയിച്ചിരുന്നു. ക്രൈംബ്രാഞ്ചിന് ലഭിച്ച പരാതികളിന്മേലുള്ള തെളിവെടുപ്പാണ് ശനിയാഴ്ച നടന്നത്. നാലു കേസുകള്‍ രജിസ്റ്റര്‍ചെയ്തതില്‍ മൂെന്നണ്ണത്തിന്റെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കര്‍മ്മസമിതി ഭാരവാഹികളും അന്വേഷണസംഘം മുമ്പാകെയെത്തി മൊഴി നല്‍കി. സി.പി.ഒമാരായ സുനില്‍കുമാര്‍, അമീര്‍ മുഹമ്മദ് എന്നിവരും തെളിവെടുപ്പു സംഘത്തിലുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here