ആലത്തിയൂരിൽ വാഹനാപകടത്തിൽ കുറ്റിപ്പുറം മൂടാൽ സ്വദേശി മരണപ്പെട്ടു
ആലത്തിയൂർ: നിർത്തിയിട്ട ഓട്ടോറിക്ഷയിൽ അമിത വേഗതയിൽ വന്ന കാറിടിച്ച് കുറ്റിപ്പുറം മൂടാൽ സ്വദേശി വകയിൽ കമ്മു മരണപ്പെട്ടു. ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ആലത്തിയൂരിൽ വാഹനത്തിൻ്റെ അറ്റകുറ്റപ്പണികൾക്കായി പോയപ്പോഴാണ് ആകസ്മിക അപകടം സംഭവിച്ചത്.ഇന്ന് (വ്യാഴം) വൈകുന്നേരത്ത് തിരൂർ ആലത്തിയൂരിലാണ് ദാരുണമായ അപകടം ഉണ്ടായത്.ഉടൻ കോട്ടക്കൽ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ (വെള്ളി) ഉച്ചക്ക് ശേഷം ഖബറടക്കും. പിതാവ് ഏന്തീൻ കുട്ടി (മാനു ), നഫീസ ഉമ്മ, അരിഫ ഭാര്യ. മക്കൾ:ഫാത്തിമ്മത്ത് കബിറ, മുഹമ്മദ് സയാൻ, സഹോദരങ്ങൾ: ഹനീഫ , നൗഷാദ് , ഫാത്തിമ, സമദ്, അബു താഹിർ
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here