കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് കിണര്‍ കുഴിക്കുന്നതിന് ഭൂമി വിട്ടുനല്‍കി ഹംസ ഹാജി
കുറ്റിപ്പുറം: താലൂക്ക് ആശുപത്രിയുടെ കുടിവെളള പ്രശ്നം പരിഹരിക്കുന്നതിന് സ്വന്തമായി കിണര്‍ കുഴിക്കുന്നതിന് സ്വകാര്യ വ്യക്തി ഭൂമി ദാനം ചെയ്തു. ആശുപത്രിയിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനായി കോരാത്ത് മേലേതില്‍ ഹംസഹാജിയാണ് തന്റെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലം വിട്ടുനല്‍കിയത്. ഭൂമിയുടെ രേഖകള്‍ ഹംസഹാജി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരിക്ക് കൈമാറി. ആശുപത്രിയില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വസീമവേളേരി അധ്യക്ഷയായി.
കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ടി ആസാദ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് റിംഷാനി മോള്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചിറ്റകത്ത് ആയിഷ, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സിദ്ദീഖ് പരപ്പാര, ബ്ലോക്ക് പഞ്ചായത്തംഗം സഹീര്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ സയ്യിദ് ഫസല്‍അലി സകാഫ് തങ്ങള്‍, സി.കെ ജയകുമാര്‍, സയ്യിദ് ലുക്മാന് തങ്ങള്‍, പാറക്കല്‍ ബഷീര്‍, കൈപ്പള്ളി അബ്ദുള്ള കുട്ടി, മഠത്തില്‍ ശ്രീകുമാര്‍, വി.വി രാജേന്ദ്രന്, സമീര്‍ തടത്തില്‍, സി.വി മുസ്തഫ, ബി.ഡി.ഒ റഷീദ്, മനോജ് കുമാര്‍, താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. അലിയാമു, പി.ആര്.ഒ ഗ്ലാഡ്സ്റ്റണ് എന്നിവര്‍ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here