HomeNewsCrimeFraudനിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ട പ്രതി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ; വീഡിയോ

നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ട പ്രതി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ; വീഡിയോ

kaliyadan-latheef-fraud

നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ട പ്രതി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ; വീഡിയോ

കുറ്റിപ്പുറം : ഒട്ടേറെ സാമ്പത്തികത്തട്ടിപ്പ് കേസുകളിൽ പ്രതിയായ കുറ്റിപ്പുറം ചെല്ലൂർ സ്വദേശി കാളിയാടൻ ലത്തീഫ് (47) അറസ്റ്റിൽ. വ്യാഴാഴ്ച തൃശ്ശൂരിൽനിന്നാണ് കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. കച്ചവടത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കുറ്റിപ്പുറം, മലപ്പുറം, പെരിന്തൽമണ്ണ, തൃശ്ശൂർ എന്നിവിടങ്ങളിലെ ഒട്ടേറെപ്പേരിൽനിന്ന് തട്ടിയെടുത്തൂവെന്നാണ് കേസ്.
kaliyadan-latheef-fraud
30-ൽപ്പരം ആഡംബര കാറുകൾ പലരേയും കബളിപ്പിച്ച് കൈക്കലാക്കിയതിനുശേഷം എറണാകുളം, തൃശ്ശൂർ, പൊന്നാനി എന്നിവിടങ്ങളിൽ പണയംവെച്ച് ലക്ഷങ്ങൾ കൈക്കലാക്കിയതായും പരാതികൾ നിലവിലുണ്ട്. കുറ്റിപ്പുറത്ത് കച്ചവടംനടത്തുന്ന യുവാവിൽനിന്ന് മലേഷ്യയിലെ തന്റെ കച്ചവടത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനംചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കുറ്റിപ്പുറം പോലീസ് ആദ്യത്തെ കേസ് രജിസ്റ്റർചെയ്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!