നൊട്ടനാലുക്കൽ ദേശതാലപ്പൊലി ഇന്ന്
കുറ്റിപ്പുറം: നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ദേശതാലപ്പൊലി ഉത്സവം ഞായറാഴ്ച നടക്കും. ക്ഷേത്രത്തിൽ മണ്ഡലകാലത്തുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ആചാരാനുഷ്ഠാനങ്ങൾക്ക് പ്രാധാന്യംനൽകി താലപ്പൊലി ആഘോഷിക്കുന്നത്.
രാവിലെ എട്ടിന് മാരായത്ത് മച്ചകത്ത് പാട്ടുകുറിക്കും. അതിനുശേഷം പറനിറപ്പ്, 9.30-ന് പഞ്ചാരിമേളം, 11-ന് ഭഗവതി എഴുന്നള്ളിപ്പ്, 12-ന് പ്രസാദഊട്ട്, മൂന്നിന് നൊട്ടനാൽത്തറമേളം, നാലിന് പൂതൻ, തിറ, കാവുതീണ്ടൽ, തുടർന്ന് കാളവേല ആഘോഷവരവുകൾ, അത്താഴപൂജയ്ക്കുശേഷം തായമ്പക എന്നിവയുണ്ടാകും. തിങ്കളാഴ്ച പുലർച്ചെ പാതിരാതാലം എഴുന്നള്ളിപ്പിനുശേഷം ചവിട്ടുകളി ആരംഭിക്കും. രാവിലെ ഭഗവതിപ്പാട്ട്, വൈകീട്ട് 4.30-ന് മധുകുടം എഴുന്നള്ളിപ്പ്, തുടർന്ന് ഗുരുതി തർപ്പണത്തിനുശേഷമുള്ള സമാപനച്ചടങ്ങുകളോടെ താലപ്പൊലിക്ക് കൊടിയിറങ്ങും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here