സമ്പൂർണ ഭവന നിർമ്മാണത്തിനു സാമൂഹിക സുരക്ഷിതത്തിനു ഊന്നൽ നൽകി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ബജറ്റ്
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് 2022-23 ബജറ്റ് സമ്പൂർണ ഭവന നിർമ്മാണത്തിനു സാമൂഹിക സുരക്ഷിതത്തിനു ഊന്നൽ നൽകി, കുറ്റിപ്പുറം ബസ്റ്റാന്റ് നവീകരണത്തിന് ബ്രഹത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. 25 കോടി രൂപ ചിലവ് പ്രതീക്ഷിച്ച് വിവിധ ഏജൻസികളിൽ നിന്നും തുക സമാഹരിച്ച് പദ്ധതി തുടക്കം കുറിക്കാൻ പദ്ധതി ആവിഷ്കരിച്ചു. ശുദ്ധ ജല ലഭ്യത ഉറപ്പ് വരുത്തുന്നതിന് 16 ലക്ഷം രൂപ വകയിരുത്തി തെളിനീർ പദ്ധതിക്ക് രൂപം നൽകി, ശുചിത്വം മാലിന്യ സംസ്കരണത്തിന് പുതിയ മുഖം നൽകുന്നതിന് 30 ലക്ഷം രൂപ ബജറ്റ്ൽ വകയിരുത്തി, കൃഷി, മൃഗ സംരക്ഷണം, ക്ഷീര വികസനം മത്സ്യ ബന്ധനം എന്നീ മേഖലകളിൽ ഉൽപ്പതന ഷമതയും ഉൽപ്പാതനവും വർധിപ്പിക്കാൻ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടപ്പിലാക്കുന്നതിന് ഈ ബജറ്റ് വിഭാവനം ചെയ്യുന്നു.
വിദ്യാഭ്യാസ ശാക്തീകരണത്തിന് 16 ലക്ഷം രൂപ വകയിരുത്തി, പഞ്ചായത്തിലെ വിവിധ റോഡുകൾ ആസ്തികളും സംരക്ഷിക്കാൻ 97 ലക്ഷം രൂപ വകയിരുത്തി. ട്രാൻസ്ജെൻറ്റർ, എം.എസ്.എം കമ്മ്യൂണിറ്റി വിഭാഗത്തിലേ സഹോദരങ്ങൾക്കായി പ്രത്യേക തൊഴിൽ പരിശീലനം, തുടങ്ങി ഒട്ടനവധി വികസന പ്രവർത്തനം വിഭാവനം ചെയ്തു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി സിദ്ധിക്ക് ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റംല കാറതോടി, സ്റ്റാറ്റിംഗ് കമ്മറ്റി ചെയർ മാൻ പരപ്പാര സിദ്ധിക്ക്, ചെയർ പേഴ്സൺ മാരായ റമീന, റിജിത, മെമ്പർ മാരായ സി കെ ജയകുമാർ, സക്കഫ് തങ്ങൾ, എം വി വേലായുധൻ, കോമള ടീച്ചർ, സെക്രട്ടറി സുരേഷ്, കൃഷി ഓഫീസിർ ഹുസ്ന തുടങ്ങിയവർ സസംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here