HomeNewsPublic Issueകുറ്റിപ്പുറം അത്താണിക്കുന്നിൽ മാലിന്യ പ്ളാന്റ് സ്ഥാപിക്കുന്നതിനെതിരേ പഞ്ചായത്ത് പ്രമേയം

കുറ്റിപ്പുറം അത്താണിക്കുന്നിൽ മാലിന്യ പ്ളാന്റ് സ്ഥാപിക്കുന്നതിനെതിരേ പഞ്ചായത്ത് പ്രമേയം

kuttippuram-panchayath

കുറ്റിപ്പുറം അത്താണിക്കുന്നിൽ മാലിന്യ പ്ളാന്റ് സ്ഥാപിക്കുന്നതിനെതിരേ പഞ്ചായത്ത് പ്രമേയം

കുറ്റിപ്പുറം : അത്താണിക്കുന്നിൽ മാലിന്യപ്ളാന്റ് സ്ഥാപിക്കുന്നതിനെതിരേ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വാർഡ് അംഗം സിദ്ദീഖ് പരപ്പാര പ്രമേയം അവതരിപ്പിച്ചു. 19-ാം വാർഡ് അംഗം റമീന പ്രമേയത്തെ പിന്തുണച്ചു. ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നിർമിക്കാനുള്ള സർക്കാർ തീരുമാനം സംബന്ധിച്ച് യാതൊരുവിധ അറിയിപ്പും പഞ്ചായത്തിന് ഇതുവരെയും ലഭിച്ചിട്ടില്ല. ഈ പ്രദേശത്ത് ഖരമാലിന്യസംസ്‌കരണ പ്ലാന്റ് നിർമിക്കുന്നത് പരിസരവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കും. ജൽജീവൻ മിഷൻ പദ്ധതിയുടെ ടാങ്കും പൈപ്പുകളും തൊട്ടപ്പുറത്തുള്ള കിൻഫ്ര പാർക്കിലാണ് നിർമിക്കുന്നത്. ഖരമാലിന്യ സംസ്‌കരണപ്ലാന്റ് ഈ പ്രദേശത്ത് വന്നാൽ ഭാരതപ്പുഴയും സമീപ പ്രദേശങ്ങളിലെ കുടിവെള്ളക്കിണറുകളും ജൽജീവൻ പദ്ധതി സംഭരണിയിലൂടെ വിതരണംചെയ്യുന്ന കുടിവെള്ളവും മലിനമാകുന്നതിന് സാധ്യതയുണ്ട്. പ്രമേയം ഐകകണ്ഠ്യേന പാസാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!