നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതി കഞ്ചാവുമായി കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം:നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതി റിമാന്റിൽ. എടപ്പാൾ നടുവട്ടത്ത് താമസിക്കുന്ന കോലളമ്പ് സ്വദേശി ചക്കനം പറമ്പിൽ നൂറുദ്ദീൻ (40) ആണ് പിടിയിലായത്. കുട്ടികളുൾപ്പെടെയുളളവർക്ക് കഞ്ചാവ് വിൽക്കുന്നതിനിടെ കുറ്റിപ്പുറം തങ്ങൾ പടിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. മുമ്പ് മയക്കുമരുന്നു കച്ചവടത്തിനിടെ പിടിക്കൂടാനെത്തിയ പൊലീസിന് നേരെ വാഹനമുപയോഗിച്ച് ആക്രമണം നടത്തിയതിന് ഇയാൾക്കെതിരെ ചങ്ങരംകുളം സ്റ്റേഷനിൽ കേസുണ്ട്. ഇത് കൂടാതെ കുറ്റിപ്പുറം ഉൾപ്പെടെ സ്റ്റേഷനുകളിലും ഇയാൾ സമാന കേസുകളിൽ മുമ്പ് റിമാന്റിലായിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here