HomeNewsCrimetrafficഓപ്പറേഷൻ തല്ലുമാല; വാഹന പരിശോധനയിൽ നൂറോളം വാഹനങ്ങൾ പിടിച്ചെടുത്തു കുറ്റിപ്പുറം പോലീസ്

ഓപ്പറേഷൻ തല്ലുമാല; വാഹന പരിശോധനയിൽ നൂറോളം വാഹനങ്ങൾ പിടിച്ചെടുത്തു കുറ്റിപ്പുറം പോലീസ്

kuttippuram-police-station

ഓപ്പറേഷൻ തല്ലുമാല; വാഹന പരിശോധനയിൽ നൂറോളം വാഹനങ്ങൾ പിടിച്ചെടുത്തു കുറ്റിപ്പുറം പോലീസ്

കുറ്റിപ്പുറം: രണ്ടു ദിവസമായി തുടരുന്ന പ്രത്യേക നടപടിയുടെ ഭാഗമായി മോട്ടോർ വാഹനനിയമം ലംഘിക്കുന്ന വിദ്യാർത്ഥികൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായി കുറ്റിപ്പുറം പൊലീസാണ് ഈ വാഹനങ്ങൾ പിടിച്ചെടുത്തത്. ലൈസൻസില്ലാതെ യും 3 പേരെ വെച്ചും ഹെൽമറ്റ് മിറർ എന്നിവയില്ലാതെയും രൂപമാറ്റം വരുത്തിയതുമായ വയാണ് പിടിച്ചെടുത്തത്. പിറ്റേന്ന് രക്ഷിതാക്കൾ എത്തി അവരെ ബോധ്യപ്പെടുത്തിയ ശേഷമാണ് ഇവ വിട്ടു കൊടുക്കുന്നത്.
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ മെക്കാനിക് സ്റ്റേഷനിലെത്തി പൂർവ്വസ്ഥിതിയിലാക്കിയശേഷമാണ് വിട്ടത്. നിരവധി റെന്റ് വാഹനങ്ങളും ഇവയിലണ്ട്, ട്രാഫിക് നിയമലംഘനങ്ങൾ കൂടാതെ കുട്ടികൾ സംഘം ചേർന്ന് സംഘർഷമുണ്ടാക്കുന്നതും ശ്രദ്ധയിൽ പെട്ടതോടെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ‘ഓപ്പറേഷൻ തല്ലുമാല’ എന്ന പേരിൽ നടപടി തുടങ്ങിയത്. PTA യുടെ കൂടി സഹകരണത്തോടെ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പൊലീസ് അറിയിച്ചു. SIമാരായ വിജയകുമാരൻ സജീഷ് വാസുണ്ണി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!