HomeNewsAccidentsകുറ്റിപ്പുറം മഞ്ചാടിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; അപകടനിവാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെ പോലീസ്

കുറ്റിപ്പുറം മഞ്ചാടിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; അപകടനിവാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെ പോലീസ്

manchadi-acident-vasudha-truck

കുറ്റിപ്പുറം മഞ്ചാടിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; അപകടനിവാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെ പോലീസ്

കുറ്റിപ്പുറം: നവീകരണം നടന്നതിന് ശേഷം നിരന്തരമായി അപകടങ്ങൾ നടക്കുന്ന മഞ്ചാടി ഭാഗത്ത് പൊലീസ് അടിയന്തിരമായി പദ്ധതികൾ നടപ്പാക്കും. രാവിലെ മഞ്ചാടിയിൽ വെച്ച് തിരൂർ ഭാഗത്ത് നിന്ന് കുറ്റിപ്പുറത്തേങ്ങ് വന്നിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിൽനിന്ന് വന്ന ലോറിയിടിച്ചാണ് ഹഫ്സത്ത് ബീവി (30) മരണപ്പെട്ടത്. ലോറിക്കടിയിലേക്ക് വീണ ഇവരുടെ തലയിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരണപ്പെട്ടു. ഭർത്താവും റോഡിലേക്ക് തെറിച്ചു വീണെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലക്ക് കാര്യമായി പരിക്കേറ്റില്ല. അപകടത്തെ തുടർന്ന് ലോറി ഡ്രൈവറായ തൃപ്രങ്ങോട് സ്വദേശി കുഴുക്കാട്ടിൽ പൂവിൽ വീട്ടിൽ അർജുനെ(28) അറസ്റ്റ് ചെയ്തു.
manchadi-acident-vasudha-truck
തിരൂർ റോഡിൽ റോഡ് നവീകരണം നടന്നതിന് ശേഷം നിരന്തരമായി അപകട ആൾ നടക്കുന്ന മഞ്ചാടി ഭാഗത്ത് പൊലീസ് അടിയന്തിരമായി പദ്ധതികൾ നടപ്പാക്കും. റോഡ് നന്നായതോടെ വാഹനങ്ങളുടെ അമിത വേഗതയാണ് പ്രധാന അപകട കാരണം. എന്നാൽ ഇത്രയും വേഗതയിൽ ഓവർ ടേക്ക് ചെയ്യാനുള്ള വീതി റോഡിനില്ല. കൂടാതെ സാങ്കേതികമായി തകരാറുണ്ടോ എന്ന കാര്യം പൊതുമരാമത്ത് വിഭാഗം എഞ്ചിനീയർമാർക്ക് റിക്വസ്റ്റ് നൽകി പരിശോധിപ്പിക്കും. വേഗതാ പരിധി കാണിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ അടിയന്തിരമായി സ്ഥാപിക്കും. സ്പീഡ് ബ്രേക്കർ, ഡിവൈഡർ എന്നിവ സാധ്യതയ്ക്കനുസരിച്ച് സ്ഥാപിക്കും. റോഡിലേക്ക് കയറിനിൽക്കുന്ന ബോർഡുകൾ തുടങ്ങിയ വ നീക്കം ചെയ്യും. ഈ ഭാഗങ്ങളിൽ റോഡിലും റോഡരികിലും വാഹനങ്ങൾ നിർത്തിയിടുന്നതിനും നിയന്ത്രണം വരും.
ആർ.ടി.ഒ, പി.ഡബ്ള്യൂ.ഡി റവന്യൂ വിഭാഗം ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ റോഡിലെ അപകട കാരണങ്ങൾ ശാസ്ത്രീയമായി വിലയിരുത്തി നിവാരണ പ്രവർത്തനങ്ങൾ നടത്തും. പൊതുജനങ്ങൾക്കും ഇക്കാര്യത്തിൽ നിർദ്ദേശങ്ങളുണ്ടെങ്കിൽ എസ്.ഐയുടെ +91 94979 75623 നമ്പരിൽ വാട്ട് സാപ് മെസേജായി അറിയിക്കാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!