കുറ്റിപ്പുറം പോലീസിൻ്റെ മണ്ണ്, മണൽ വേട്ട : ഏഴ് ടിപ്പറുകളും ജെ.സി.ബിയും പിടിച്ചെടുത്തു
കുറ്റിപ്പുറം: രാത്രി അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തുകയായിരുന്ന ആറ് മണ്ണു ലോറികളും
ജെ.സി.ബിയുമാണ് കുറ്റിപ്പുറം പോലീസ് പിടിച്ചെടുത്തത്. മറവഞ്ചേരി കച്ചേരിക്കുന്ന് ജുമാ മസ്ജിദിന് സമീപം സ്വകാര്യ ഭൂമിയിൽ നിന്നും പുലർച്ചെ 4 മണിക്കാണ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തത്.
കൂടാതെ ഭാരതപ്പുഴയിൽ തവനൂർ വെള്ളാഞ്ചേരി കടവിൽ നിന്നും മണൽ കടത്തുകയായിരുന്ന ഒരു ടിപ്പറും കുറ്റിപ്പുറം പോലീസ് പിടിച്ചെടുത്തു. രാത്രികാല പട്രോളിങ്ങിൻ്റെ ഭാഗമായി മഫ്ടിയിലുള്ള പോലീസ് പരിശോധനയിലാണ് അനധികൃത കടത്ത് വാഹനങ്ങളെല്ലാം പിടികൂടിയതെന്നും രാത്രികളിൽ ഇടവിട്ട് മഫ്ടിയിൽ ഇത്തരം പരിശോധനകൾ ആവർത്തിക്കുമെന്നും കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ പി.എം ഷമീർ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here