HomeNewsPublic Issue155 വർഷം പിന്നിട്ട് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ: നനഞ്ഞൊലിച്ച് യാത്രക്കാർ

155 വർഷം പിന്നിട്ട് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ: നനഞ്ഞൊലിച്ച് യാത്രക്കാർ

155 വർഷം പിന്നിട്ട് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ: നനഞ്ഞൊലിച്ച് യാത്രക്കാർ

കുറ്റിപ്പുറം: കാലപ്പഴക്കത്താൽ പൊട്ടിയ മേൽക്കൂരയിൽനിന്നു ചോർന്നൊലിക്കുന്ന മഴവെള്ളം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ പലയിടങ്ങളിൽ തളംകെട്ടിക്കിടക്കുന്നു. ഈ പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്ത് മേൽക്കൂരയില്ലാത്ത ഭാഗത്തും രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലും യാത്രക്കാർ മഴ നനഞ്ഞു ട്രെയിനിൽ കയറി ഇറങ്ങുന്നു.

റെയിൽവേ സ്റ്റേഷനിലെ മഴക്കാല കാഴ്ചകൾ ഇങ്ങനെയാണ്. ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടും വേണ്ടത്ര വികസനം എത്താത്ത ‌സ്റ്റേഷനിൽ അടിസ്ഥാന സൗകര്യമെങ്കിലും ഒരുക്കണമെന്നാണ് യാത്രക്കാർ പറയുന്നത്.മേൽക്കൂരയില്ലാത്ത രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് തെല്ലൊന്നുമല്ല ദുരിതം. മഴക്കാലത്ത് നടപ്പാലം കടന്ന് എത്തിയാൽ ട്രെയിൻ വരുന്നതുവരെ ഈ പ്ലാറ്റ്ഫോമിൽ നനഞ്ഞു നിൽക്കണം.

കുടയുണ്ടെങ്കിലും രക്ഷയില്ലെന്ന് യാത്രക്കാർ. 155 വർഷം പിന്നിട്ട സ്റ്റേഷനിൽ വികസനം അനിവാര്യമാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷനും ചൂണ്ടിക്കാട്ടുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!