കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ മുഖ്യ കവാടത്തിന് അരികിൽ സ്ഥാപിച്ച നിർമിതിയിലെ ഷീറ്റ് അടർന്ന് വീണു യാത്രക്കാരന് പരിക്കേറ്റു
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ മുഖ്യ കവാടത്തിന് അരികിൽ സ്ഥാപിച്ച നിർമിതിയിലെ ഷീറ്റ് വീണ്ടും അടർന്ന് വീണു യാത്രക്കാരന് പരിക്കേറ്റു. ഇന്ന് പകൽ ഒരു മണിയോടെയാണ് സംഭവം. തലക്ക് പരിക്കേറ്റ ചങ്ങരംകുളം സ്വദേശിയായ യാത്രക്കാരൻ കുറ്റിപ്പുറം അമാന ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഒരു ഷീറ്റ് അടർന്ന് വീണിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്നതിന് തൊട്ട് മുമ്പ് ആയിരുന്നു രാവിലത്തെ സംഭവം. പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക കാർ പാർക്ക് ചെയ്തതിൻ്റെ തൊട്ട് അപ്പുറത്താണ് ഷീറ്റ് പതിച്ചത്. ഭാഗ്യവശാൽ രാവിലെ ആർക്കും ആളപായം ഉണ്ടായില്ല. RPF ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here