കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം കല്പകഞ്ചേരിയിൽ
വളാഞ്ചേരി : കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) കുറ്റിപ്പുറം ഉപജില്ലാസമ്മേളനം കല്പകഞ്ചേരിയിൽ നടക്കും. സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം എന്ന പ്രമേയത്തിൽ 17-ന് മൂന്നിന് കല്പകഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഹാളിലാണ് സമ്മേളനം. കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്യും.
കെ.എസ്.ടി.യു. സംസ്ഥാന ജനറൽസെക്രട്ടറി എം. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. വളാഞ്ചേരിയിൽ നടന്ന കൺവെൻഷൻ ജില്ലാസെക്രട്ടറി ടി.വി. ജലീൽ ഉദ്ഘാടനംചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി. അബൂബക്കർ അധ്യക്ഷതവഹിച്ചു. പി. മുസ്തഫ പദ്ധതികൾ അവതരിപ്പിച്ചു. യൂനസ് മയ്യേരി, ഹാരിസ് കാവുംപുറം, കെ. ജസീറ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here