കുറ്റിപ്പുറം ഉപജില്ലാ പ്രീ പ്രൈമറി കലോത്സവത്തിന് നാളെ തുടക്കമാവും
വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ലാ പ്രീ പ്രൈമറി കലോത്സവം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വിവിധ വിദ്യാലയങ്ങളിൽനിന്നായി 1600 വിദ്യാർഥികളും 60 അധ്യാപകരും പങ്കെടുക്കും.
വെള്ളിയാഴ്ച വടക്കുമ്പ്രം എ.യു.പി. സ്കൂളിൽ കുട്ടികളുടെ സ്റ്റേജ് ഇതര മത്സരങ്ങളും (ചിത്രരചന, നിറം നൽകൽ, പേപ്പർ ക്രാഫ്റ്റ്, ഓർമ പരിശോധന), അധ്യാപകരുടെ കവിതാലാപനം, മാപ്പിളപ്പാട്ട്, നാടൻപാട്ട് മത്സരങ്ങളും നടക്കും.
ശനിയാഴ്ച വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ ലളിതഗാനം, മാപ്പിളപ്പാട്ട്, കഥാകഥനം, ആംഗ്യപ്പാട്ട്, നാടോടിനൃത്തം, നഴ്സറി റൈം, പ്രച്ഛന്നവേഷം, സംഘനൃത്തം, നാടൻനൃത്തം, ഒപ്പന, ആംഗ്യപ്പാട്ട്, ചിത്രീകരണം എന്നീ മത്സരങ്ങൾ നടക്കും.
ഐ.ഇ.ഡി.സി. കുട്ടികളുടെ സർഗോത്സവവും ഉണ്ടായിരിക്കും. രജിസ്ട്രേഷൻ വെള്ളിയാഴ്ച 9.30-നകം പൂർത്തിയാക്കണമെന്ന് കുറ്റിപ്പുറം എ.ഇ.ഒ. കെ.ടി. കൃഷ്ണദാസ് അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here