Kuttippuram Sub district science fair starts today
കുറ്റിപ്പുറം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയ, ഐ.ടി മേള ഇന്ന് മുതല്‍ ചേരുരാല്‍ ഹൈസ്‌കൂളില്‍ ആരംഭിക്കും. 125 സ്‌കൂളുകളില്‍നിന്നായി മൂവായിരം കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നു.
രജിസ്‌ട്രേഷനും ക്വിസ്, ശാസ്ത്ര നാടകമത്സരങ്ങളുമാണ് ഇന്നത്തെ പരിപാടികൾ. കേരളപിറവി ദിനമായ നവംബര്‍ ഒന്നിനാണ് ഉദ്ഘാടനം. അന്നു പ്രവൃത്തിപരിചയ, ശാസ്ത്ര, ഐ.ടി മേളകളും രണ്ടിന് സാമൂഹികശാസ്ത്ര, ഗണിത, ഐ.ടി അനുബന്ധ മത്സരങ്ങളും നടക്കും.
വ്യാഴാഴ്ച മൂന്നിന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മേള ഉദ്ഘാടനംചെയ്യും. ശാസ്ത്രപ്രദര്‍ശനം പൊതുജനങ്ങള്‍ക്കും കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്. സ്വാഗതസംഘം ചെയര്‍മാന്‍ അടിയാട്ടില്‍ കോയാമു, ജനറല്‍ കണ്‍വീനര്‍ എ. സുകുമാരന്‍, എ.ഇ.ഒ എം. ശ്രീധരന്‍, ബ്ലോക്ക്പഞ്ചായത്തംഗം ഇ. സക്കീര്‍ഹുസൈന്‍, ടി. ദിനേഷ്‌കുമാർ, വി. ഉണ്ണികൃഷ്ണന്‍, ടി.ജെ. രാജേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Summary:The Kuttippuram sub district science,maths,work experience, IT fair will commence today at Cherooral High School. The fair will be inaugurated by ET Muhammed Baheer MP on Nov. 1.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here