Kuttippuram sub district sports: Kalpakanchery GVHSS emerged as overall champions
വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കുറ്റിപ്പുറം ഉപജില്ലാ കായികമേളയില്‍ കല്പകഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി. വളാഞ്ചേരി എം.ഇ.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടും വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നും സ്ഥാനക്കാരായി. ജൂനിയർ, സബ്ജൂനിയർ, സീനിയര്‍ ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ കല്പകഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് ഓവറോൾ.
നേരത്തെ നടന്ന ഗെയിംസ് മത്സരങ്ങളില്‍ ആതവനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് ചാമ്പ്യന്‍ഷിപ്പ്. വി.വി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാറാക്കര രണ്ടാംസ്ഥാനക്കാരായി. ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാംസ്ഥാനം നേടി.
വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുല്‍ഗഫൂര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. കുറ്റിപ്പുറം എ.ഇ.ഒ. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി. വിജയരാഘവന്‍, ആതവനാട് ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.ടി. രാമകൃഷ്ണന്‍, പി.ഇ.ടി പി. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
Summary: The Kalpakanchery GVHS School emerged as overall champions in the just concluded Kuttippuram sub district sports at Valanchery higher secondary school ground, Valanchery. The Valanchery MES higher secondary school and the Valanchery higher secondary school came on the second and third spot respectively. The Kalpakanchery school took overall in the segments like junior, sub junior, senior boys, senior girls etc
The trophies to the winners were given away by the Valanchery grama panchayat president TP Abdul Gafoor and the closing ceremony was presided over by Kuttippuram AEO Sreedharan.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here