വെള്ളമില്ല; കുറ്റിപ്പുറം താലൂക്ക് ആശുപത്രി അടച്ചുപൂട്ടലിന്റെ വക്കിൽ
കുറ്റിപ്പുറം∙ ജലവിതരണം പൂർണമായും നിലച്ചതിനെ തുടർന്ന് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രി അടച്ചുപൂട്ടൽ ഭീഷണിയിൽ. പ്രതിസന്ധി ചൂണ്ടിക്കാട്ടി ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. വിജിത്ത് വിജയശങ്കർ ജില്ലാ മെഡിക്കൽ ഓഫിസർക്കും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കും റിപ്പോർട്ട് കൈമാറി. പഞ്ചായത്തിന്റെ മുള്ളൂർക്കടവ് ജലവിതരണ പദ്ധതി തുടർച്ചയായി തകരാറിലായതിനെ തുടർന്നാണ് ആശുപത്രിയിൽ ലാബ് ടെസ്റ്റുകൾക്കുപോലും വെള്ളമില്ലാത്ത അവസ്ഥയായത്.
പ്രശ്നം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിദിനം നാലായിരത്തോളം ലീറ്റർ വെള്ളം ആശുപത്രി മാനേജ്മെന്റ് ഫണ്ടിൽനിന്നുള്ള പണം ചെലവഴിച്ചാണ് വാങ്ങിയിരുന്നത്. 1,000 ലീറ്റർ വെള്ളത്തിന് 800 രൂപ നൽകണം. ഈ വർഷം മാത്രം 70,000 രൂപ വെള്ളത്തിനായി ചെലവഴിച്ചു. ഇനി ഇതു തുടരാനാകില്ലെന്ന നിലപാടിലാണ് മെഡിക്കൽ ഓഫിസർ അടക്കമുള്ളവർ. ആശുപത്രിയിലെ ലാബിന്റെയും മറ്റും പ്രവർത്തനം നിർത്തിവയ്ക്കുകയാണ്. ഐപി വാർഡിലുള്ളവർക്ക് പ്രാഥമികാവശ്യങ്ങൾക്കുപോലും വെള്ളം ലഭിക്കുന്നില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here