നിളയോരത്തെ ഹരിതാഭമാക്കാൻ കാറ്റാടിത്തൈകൾ;കുറ്റിപ്പുറം പഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി
കുറ്റിപ്പുറം : നിളയോരത്തെ ഹരിതാഭമാക്കാൻ ‘പച്ചത്തുരുത്ത്’ പദ്ധതിയുമായി ഗ്രാമപ്പഞ്ചായത്ത്. ചങ്ങണക്കടവ് പുഴയോരത്തെ 30 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. നൂറിലേറേ കാറ്റാടിത്തൈകൾ വച്ചുപിടിപ്പിക്കലാണ് പദ്ധതി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായിട്ടാണ് പച്ചത്തുരുത്ത് നടപ്പാക്കുന്നത്. പരിപാലനത്തിനുള്ള തൊഴിൽദിനങ്ങൾ തൊഴിലുറപ്പ് പദ്ധതിപ്രകാരം നൽകും. വരുംവർഷങ്ങളിൽ മറ്റു വാർഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം പുഴയോരത്ത് വൃക്ഷത്തൈനട്ട് പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയിൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദീഖ്, റമീന, റിജിത, ബേബി, സയ്യിദ് ലുഖ്മാൻ തങ്ങൾ, വി.പി. ആബിദ്, പ്രവീൺ പാഴൂർ, കാർത്ത്യായനി, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here