കേരളപ്പിറവി ദിനത്തിൽ വളാഞ്ചേരിയിൽ നിൽപ്സമരം സംഘടിപ്പിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
വളാഞ്ചേരി:വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വളാഞ്ചേരിയിൽ നിൽപ്സമരം സംഘടിപ്പിച്ച് വളാഞ്ചേരിയിൽ നിൽപ്സമരം സംഘടിപ്പിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ദേശീയപാത ഭൂമി ഏറ്റെടുക്കുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പുനരധിവാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും എല്ലാം നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് ആവശ്യമായ പാക്കേജ് അനുവദിച്ചുകൊണ്ട് കൊച്ചി മെട്രോയ്ക്ക് സ്ഥലം എടുത്തപ്പോൾ നഷ്ടപ്പെട്ട കടക്കാർക്ക് നൽകിയതിനു സമാനമായ പാക്കേജ് ജില്ലയിലെ വ്യാപാരി സമൂഹതതിനു നൽകണമെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ് ടി.എം പത്മകുമാർ ആവശ്യപ്പെട്ടു.
ദേശീയപാത ഭൂമി ഏറ്റെടുക്കുന്ന സമയത്ത് വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം മുൻകൂറായി നൽകണമെന്നും വികസനത്തിന് പേരിൽ കുടിയിറക്കുന്ന വ്യാപാരികൾക്ക് പുനരധിവാസം ഉറപ്പുവരുത്തണമെന്നും കേരളപ്പിറവിദിനത്തിൽ ചേർന്ന നിൽപ്പ് സമരം സർക്കാറിനോടാവശ്യപ്പെട്ടു.
കെ ടി ഹക്കീം സ്വാഗതവും ടി. ജയകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. പ്രസ്തുത യോഗത്തിൽ സുബൈർ കളത്തിൽ അധ്യക്ഷത വഹിച്ചു. സമദ്, ബഷീർ കൈരളി, ഗഫൂർ ട്വിങ്കിൾ, കരിബിതൊടി ബാബു, നാസർ, ശശി തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here