വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി
കുറ്റിപ്പുറം: വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക, ഹരിത കർമ്മസേനയുടെ ആവശ്യമില്ലാത്ത വ്യാപാരികളെ യൂസർ ഫിയിൽ നിന്ന് ഒഴിവാകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ധർണയുടെ ഭാഗമായി കുറ്റിപറം ഗ്രാമ പഞ്ചായത്തിന്റെ മുമ്പിൽ ധർണ സംഘടിപ്പിച്ചു. കെ.വി.ഇ.എസ് കുറ്റിപ്പുറം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ധർണ സമിതി കുറ്റിപ്പുറo യൂണിറ്റ് സെക്രട്ടറി ആർ.കെ ജവഹർ അലിയുടെ അദ്ധ്യക്ഷതയിൽ യൂണിററ് പ്രസിഡണ്ട് കെ.പി അബ്ദുൽ കരീം ധർണ്ണാ സമരം ഉൽഘാടനം ചെയ്തു. കെ.ടി. കുഞ്ഞി മുഹമ്മത് സ്വാഗതവും ധർണ്ണാ സമരത്തിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ഇസ്ഹാക്, സകിർ, ഇക്ബാൽ, ഹമീദ്, മൊയ്തീൻ കുട്ടി, ബാലഗോപാൽ ഇവി, ബഷീർ, ജീഷി ഗോവിന്ദൻ എന്നിവർ സംസാരിച്ചു. കെ.എം ഷമീർ നന്ദി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here