HomeNewsMeetingവ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ജുലൈ 25ന്

വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ജുലൈ 25ന്

kvves-kuttippuram-general-body

വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ജുലൈ 25ന്

കുറ്റിപ്പുറം : വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് വാർഷിക ജനറൽബോഡിയോഗം ജുലൈ 25ന് 1.30 മുതൽ ആറുവരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മൂന്നു വരെ വനിതാവിഭാഗം നടത്തുന്ന മെഹന്തി ഫെസ്റ്റ് ജില്ലാ വനിതാവിങ് പ്രസിഡന്റ് ജമീല ഇസ്സുദ്ദീൻ ഉദ്ഘാടനംചെയ്യും. സമ്മേളനം സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവുഹാജി ഉദ്ഘാടനംചെയ്യും. ഏകോപനസമിതി അംഗങ്ങളുടെ കടകൾക്ക് ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് ആറുവരെ മുടക്കമായിരിക്കും. ക്ഷേമഫണ്ടിൽനിന്ന് സഹായവിതരണം, യൂറോപ്യൻ യൂണിയൻ മേരി ക്യൂറി ഫെലോഷിപ്പ് നേടിയ കുറ്റിപ്പുറം സ്വദേശി ഐശ്വര്യയെ ആദരിക്കൽ, വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ എന്നിവയും നടക്കുമെന്ന് കെ.പി. അബ്ദുൾ കരീം, പി.കെ. ജവഹർ അലി, കെ.പി. ഇസ്ഹാക്ക്, കെ.പി. ബാലഗോപാൽ എന്നിവർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!