വളാഞ്ചേരിയിൽ കൊറോണയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം വിതരണംചെയ്ത് വ്യാപാരികൾ
വളാഞ്ചേരി : കൊറോണയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം നൽകി വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം.
പോലീസുകാർ, ആരോഗ്യപ്രവർത്തകർ, നഗരസഭാ ഓഫീസ് ജീവനക്കാർ, നഗരത്തിലെ കടകളിലെ ജോലിക്കാർ എന്നിവർക്കാണ് വ്യാഴാഴ്ച ഉച്ചയോടെ ഭക്ഷണവിതരണം തുടങ്ങിയത്. ആദ്യദിവസം നൂറ്റിയമ്പതുപേർ ഭക്ഷണം കഴിച്ചു. സാധനങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് ലോക്ക്ഡൗൺ പൂർത്തിയാകുന്ന ദിവസംവരെ ഭക്ഷണം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂണിറ്റ് പ്രസിഡന്റ് ടി.എം. പദ്മകുമാർ പറഞ്ഞു. വിതരണം ചെയ്യുമ്പോൾതന്നെ അടുത്തദിവസത്തേക്കുള്ള ആളുകളുടെ എണ്ണമെടുത്ത് ഭക്ഷണമുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here