ഫാസിസം പ്രയോഗവും,പ്രതിരോധവും സെമിനാര്‍ വളാഞ്ചേരിയില്‍
വളാഞ്ചേരി: വളാഞ്ചേരി ഇ.എം.എസ്. പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വളാഞ്ചേരി എം.ഇ.എസ്. കോളജില്‍ വെച്ച് ഡിസംബര്‍ 24 ശനിയാഴ്ച ‘ലാപൊഡെറോസ’ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10 മുതല്‍ ആര്‍.എസ്.എസ്. ഭീകരത തുറന്നുകാണിക്കുന്ന’കലി’ എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനം, തുടര്‍ന്ന് വിവിധ കലാകാരന്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കും.ഉച്ചക്ക് 3.30 ന് ഫാസിസം പ്രയോഗവും,പ്രതിരോധവും എന്ന പേരില്‍ നടത്തുന്ന സെമിനാര്‍ നടക്കും.സെമിനാറിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എം.ബി. രാജേഷ് നിര്‍വഹിക്കും.മാധ്യമ പ്രവത്തകന്‍ രാഹുല്‍ ഈശ്വര്‍, ബി. അരുന്ധതി, വി.പി. സാനു, അജിത് കൊളാടി, സി. ദിവാകരന്‍ എന്നിവര്‍ സംസാരിക്കും. സെമിനാറിന് ശേഷം കേരള നടനം,മോഹിനിയാട്ടം,സംഘനൃത്തം,പൂതന്‍തിറ,പുളളവന്‍പാട്ട്,നാടന്‍പാട്ട് എന്നിവ അരങ്ങേറും.വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതംഘം ചെയര്‍മാന്‍ വി.പി. സക്കറിയ, ജന.കണ്‍വീനര്‍ കെ.എം. ഫിറോസ് ബാബു, എന്‍. വേണുഗോപാല്‍, കെ.പി. ശങ്കരന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here