ഇച്ഛാ ശക്തി കൊണ്ട് വൈകല്യത്തെ തോൽപ്പിച്ച് സുബ്രമണ്യൻ
മലപ്പുറം: തമിഴ് നാട്ടിൽ നിന്നും ജീവിതം പച്ചപിടിപ്പിക്കാൻ കേരളത്തിലെത്തിയ അനേകം തൊഴിലാളികളിലൊരാളായിരുന്നു തമിഴ് നാട് തഞ്ചാവൂർ സ്വദേശി സുബ്രഹ്മണ്യൻ. എന്നാൽ രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് രാമനാട്ടുകാരയിലുണ്ടായ ഒരു ലോറി അപകടത്തിൽ ഒരുകാൽ നഷ്ടമായതോടെ ജീവിത പാതക്ക് മുന്നിൽ പകച്ചു നിന്ന സുബ്രഹ്മണ്യൻ ഇച്ഛാ ശക്തി ഒന്ന് കൊണ്ട് മാത്രമാണ് വീണ്ടും തൻറെയും കുടുംബത്തിന്റെയും പ്രാരാബ്ധങ്ങൾക്ക് അത്താണിയാവാൻ തൊഴിൽ മേഖലയിലേക്ക് തിരിച്ചു വന്നത്.
1977 ൽ കേരളത്തിലെത്തിയ ഇദ്ദേഹം കാൽ നഷ്ടമായതോടെ ലോറിയിലെ ജോലി ഉപേക്ഷിച്ചു മറ്റു മേഖലയിലേക്ക് തിരിയുകയായിരുന്നു തൻറെ കുടുംബത്തിൻറെ പട്ടിണി മാറ്റാൻ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെ വിവിധ കരാർ ജോലികളിൽ ഏർപ്പെടുന്ന ഇദ്ദേഹം ഒന്ന് രണ്ടു വർഷം മുൻപ് പുലാമന്തോൾ ടൗണിലും ടെലിഫോൺ കേബിളിനായി കുഴിയെടുക്കുന്ന ജോലിക്കായി എത്തിയിരുന്നു .അപകടത്തിൽ പെട്ട് കാൽ നഷ്ടമായിട്ടും ആത്മാർത്ഥമായി ജോലിചെയ്യുന്ന സുബ്രഹ്മണ്യൻ പുതുതലമുറക്ക് ഒരത്ഭുതം തന്നെയാണ്.

മലപ്പുറം -മഞ്ചേരിറോഡിൽ ടെലിഫോൺ കേബിൾ ജോലിയിൽ ഏർപ്പെട്ട സുബ്രഹ്മണ്യത്തെ പകർത്തിയത്
Afthab Chappanangad (സുപ്രഭാതം റിപ്പോർട്ടർ)
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here