പ്രഭേട്ടന്റെ വീട്ടിലെ നോമ്പുതുറയുടെ നല്ല ഓര്‍മ്മകള്‍ പറഞ്ഞ് ലാൽ ജോസ്; വീഡിയോ വൈറൽ
പുണ്യ റമളാനില്‍ മാനവസാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ലോകമെമ്പാടും. ലോകത്തെവിടെയും നടക്കപ്പെടുന്നതുപോലെ ഇഫ്താറുകളാല്‍ സമ്പന്നമായിരുന്നു മലബാറിലെ മുപ്പത് ദിനങ്ങളും. ഈ വര്‍ഷവും അതിന് മാറ്റമില്ലാതെ നടന്നു. വളാഞ്ചേരിക്കാര്‍ക്ക് സുപരിചിതനായ പ്രഭേട്ടന്‍ എന്ന വെസ്‌റ്റേണ്‍ പ്രഭാകരന്‍
മുടങ്ങാതെ റമളാന്‍ വൃതം അനുഷ്ടിക്കുകയും ഇഫ്താര്‍ വിരുന്നൊരുക്കുകയും ചെയ്യുന്ന വ്യക്തിയാണ്.
കഴിഞ്ഞ മുപ്പത് വര്‍ഷമായി മുടങ്ങാതെ എല്ലാ വര്‍ഷത്തെയും മുപ്പത് നോമ്പെടുത്ത പ്രഭേട്ടന്‍ ഈ വര്‍ഷം നടത്തിയ ഇഫ്താര്‍ വിരുന്ന് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത ഈ വിരുന്നിന്റ്റെ വാര്‍ത്ത അതില്‍ പങ്കുകൊണ്ട പ്രമുഖ വ്യക്തികളുടെ ഫേസ്‌ബുക് പോസ്റ്റുകള്‍ വഴി ചടങ്ങിന്റ്റെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ വൈറലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഈ വാര്‍ത്ത ഒരിക്കല്‍ കൂടി ജനമനസ്സുകളിലേക്ക് എത്തിയിരിക്കുകയാണ്. അതും ചടങ്ങില്‍ പങ്കെടുത്ത പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് വഴി.
മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയായ നായികാ നായകനില്‍ വിധികര്‍ത്താവായി എത്തിയതായിരുന്നു അദ്ദേഹം. ഈദ് സ്പെഷ്യല്‍ ആയി ചിത്രീകരിച്ച എപിസോഡ് വൈകിയ വേളയിലാണ് പ്രേക്ഷരിലേക്ക് എത്തിയതെങ്കിലും അവതാരകരില്‍ ഒരാളായ പേര്‍ളി മാണി ലാല്‍ ജോസിനോട് തന്റെ റമളാന്‍ ഓര്‍മ്മകളും വിശേഷങ്ങളും ആരായുന്നു.
ഈ അവസരത്തിലാണ് ലാല്‍ ജോസ് പ്രഭേട്ടന്റെ വീട്ടിലെ നോമ്പ്തുറയെ കുറിച്ച് പറഞ്ഞത്. പ്രഭേട്ടൻ കഴിഞ്ഞ 30 വർഷമായി നോമ്പ് നോൽക്കുന്ന ആളാണ്. ഒരു നായർ കുടുംബം ആണ് അദ്ദേഹത്തിന്റെ. അന്ന് കണ്ട ഒരു സന്തോഷകരമായ ഒരു കാര്യം എന്തെന്നാൽ നിലവിളക്ക് കോളുത്തി വച്ചിട്ടുള്ള ആ പടി കയറി വന്ന മുസ്ലിം സഹോദരന്മാരെല്ലാം ആ വീടിനുള്ളിൽ കയറി നിസ്കരിച്ചു എന്നതാണ്. ഒരാള് വിചാരിച്ചാൽ ഒരു ഏരിയ മുഴുവൻ റിലാക്സ്ഡ് ആകുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇത്തരം ആഘോഷങ്ങൾ അതിന് വേണ്ടിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും ലാൽ ജോസ് പറഞ്ഞു.
വീഡിയോ കാണാം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here