HomeNewsDevelopmentsദേശീയപാത വികസനം ഭൂമി, കെട്ടിടം ഏറ്റെടുക്കൽ നടപടി, നഷ്ടപരിഹാരം നൽകിയ ശേഷം

ദേശീയപാത വികസനം ഭൂമി, കെട്ടിടം ഏറ്റെടുക്കൽ നടപടി, നഷ്ടപരിഹാരം നൽകിയ ശേഷം

land-acquisition

ദേശീയപാത വികസനം ഭൂമി, കെട്ടിടം ഏറ്റെടുക്കൽ നടപടി, നഷ്ടപരിഹാരം നൽകിയ ശേഷം

കുറ്റിപ്പുറം ∙ പുതിയ ദേശീയപാതയ്ക്കായി മാർക്ക് ചെയ്യുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാരം നൽകിയതിനുശേഷമേ ഏറ്റെടുക്കൽ നടപടി ആരംഭിക്കൂ എന്നു ജില്ലാ ഭരണകൂടം. ഭൂമിക്ക് പരമാവധി കമ്പോളവില ലഭിക്കണമെന്നും സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം. നഷ്ടപരിഹാരം അനുവദിച്ചശേഷമേ സ്ഥലമെടുപ്പു നടക്കൂ എന്ന് ഉടമകളെ അറിയിച്ചതായി റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സർവേ ജോലികൾ കൂടുതൽ വേഗത്തിലാക്കാൻ നടപടിയെടുത്തതായി കലക്ടർ അമിത് മീണ അറിയിച്ചു.land-acquisition

നാളെ മുതൽ ദിവസവും നാലു കിലോമീറ്റർ ദൂരത്തിൽ സർവേ ജോലികൾ പുരോഗമിക്കും. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥർ എത്തിയതായും കലക്‌ടർ അറിയിച്ചു. നാലു ടീമുകളുടെ നേതൃത്വത്തിലാണ് നാളെ മുതൽ അതിർത്തി നിർണയവും കല്ലുനാട്ടലും നടത്തുക. ഇന്നലെവരെ 6.6 കിലോമീറ്റർ ഭാഗത്തെ സർവേ പൂർത്തിയാക്കി. കുറ്റിപ്പുറം പഞ്ചായത്തിൽ‌ കുറ്റിപ്പുറം, നടുവട്ടം വില്ലേജുകളിലെ സർവേ പൂർത്തിയാക്കിയിട്ടുണ്ട്. സർവേ നടപടികൾ ഇന്നലെ വളാഞ്ചേരി നഗരസഭാ പരിധിയിലെ കാട്ടിപ്പരുത്തി വില്ലേജിലേക്കു കടന്നു. 264 കല്ലുകളാണ് 45 മീറ്റർ വീതിയിൽ സ്ഥാപിച്ചത്.Nh-survey

ദേശീയപാതയിലെ ഓണിയൽ പാലത്തിന് ഇടതുവശത്തുകൂടി കടന്നുപോകുന്ന വളാഞ്ചേരി ബൈപാസിനായുള്ള സർവേ ജോലികൾ നാളെ ആരംഭിക്കും. പുതിയ പാത വളാഞ്ചേരി ടൗൺ, കാവുപുറം, വട്ടപ്പാറ വളവ് എന്നിവയെ ഒഴിവാക്കിയാണു കടന്നുപോകുക. സർവേ ജോലികൾക്കു നാട്ടുകാരുടെ സഹകരണം ലഭിക്കുന്നുണ്ടെന്നും സ്ഥലം ഉടമകൾ പുതിയ പാതയെക്കുറിച്ച് ബോധവാൻമാരാണെന്നും സർവേയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഡപ്യൂട്ടി കലക്ടർ ജെ.ഒ.അരുൺ പറഞ്ഞു. ഇന്നു സർവേ ജോലികൾ ഉണ്ടാവില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!