HomeNewsCrimeകുറ്റിപ്പുറം മിനി പമ്പയ്ക്ക് സമീപം കുഴിബോംബ് കണ്ടെടുത്തു

കുറ്റിപ്പുറം മിനി പമ്പയ്ക്ക് സമീപം കുഴിബോംബ് കണ്ടെടുത്തു

land-mine-at-kuttippuram

കുറ്റിപ്പുറം മിനി പമ്പയ്ക്ക് സമീപം കുഴിബോംബ് കണ്ടെടുത്തു

കുറ്റിപ്പുറം: ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പയ്ക്ക് സമീപത്ത് നിന്നും കുഴിബോം‌ബ് കണ്ടെടുത്തു. ഭാരതപ്പുഴയില്‍ കുറ്റിപ്പുറം പാലത്തിനടുത്ത് ഉഗ്രസ്‌ഫോടനശേഷിയുള്ള അഞ്ച് കുഴിബോംബുകള്‍ കണ്ടെത്തി. പാലത്തിന് ചുവട്ടില്‍നിന്ന് ഏതാനും മീറ്ററുകള്‍ മാറിയാണ് ബോംബുകള്‍ കണ്ടെത്തിയത്. സൈന്യം ഉപയോഗിക്കുന്ന മൈനുകളാണ് ഇവയെന്നാണ് പോലീസ് പറയുന്നത്. പാലത്തിന്റെ അഞ്ചാമത്തെയും ആറാമത്തെയും തൂണുകള്‍ക്കിടയില്‍ 30 മീറ്ററോളം മാറി ഉപേക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകീട്ട് ആറോടെ വളാഞ്ചേരി സ്വദേശിയായ യുവാവാണ് കുഴിബോംബുകള്‍ കണ്ടത്. പട്ടാളപ്പച്ച നിറത്തിലുള്ള അഞ്ച് സഞ്ചികളും ഒരുചാക്കും സമീപത്ത് കിടക്കുന്നുണ്ടായിരുന്നു. ബോംബുകള്‍ ബാഗിനുള്ളില്‍നിന്ന് പുറത്തെടുത്തിട്ട നിലയിലാണ് കണ്ടത്. യുവാവ് വിവരമറിയിച്ചതനുസരിച്ച് പോലീസ് രാത്രിയോടെ സ്ഥലത്തെത്തുകയും ബോംബുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാത്രിതന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി കുഴിബോംബുകള്‍ മലപ്പുറം എ.ആര്‍. ക്യാമ്പിലേക്ക് മാറ്റി.

ശബരി‌മല തീര്‍ഥാടനക്കാലത്ത് തിരക്കേറിയ മിനി പമ്പയ്ക്കു സമീപം സ്ഫോടകവസ്തു കണ്ടെത്തിയെന്നത് അതീവ്അ ജാഗ്രതയോടെയാണ് പോലീസ് നോക്കികാണുന്നത്. കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ തൃശൂര്‍ റേഞ്ച് ഐ.ജി എം ആര്‍ അജിത്ത് കുമാര്‍ ഉള്‍പ്പടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പോലീസ് കാ‍വലേര്‍പ്പെടുത്തി. കണ്ടെടുത്ത സ്ഫോടകവസ്തുക്കള്‍ മലപ്പുറം മേല്‍‌മുറി എ.ആര്‍ ക്യാമ്പിലേക്ക് മാറ്റി. രഹസ്യാന്വേഷണ വിഭാഗം എസ്.പി ശശികുമാര്‍, തിരൂര്‍ ഡി.വൈ.എസ്.പി ഉല്ലാസ് എന്നിവര്‍ സ്ഥലത്തെത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!